തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് കച്ചവടം നടത്താനും ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. നവരാത്രിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഇറച്ചിക്കടകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് ട്വിറ്റര്‍ വഴിയുള്ള മഹുവയുടെ പ്രതികരണം.
I live in South Delhi.
The Constitution allows me to eat meat when I like and the shopkeeper the freedom to run his trade.Full stop.
— Mahua Moitra (@MahuaMoitra) April 6, 2022
നവരാത്രി കാലത്ത് ഇറച്ചിക്കടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ ഉത്തരവിറക്കിയിരുന്നു. മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒമ്പത് ദിവസങ്ങളില്‍ വിശ്വാസികള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഇത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും മേയര്‍ പറഞ്ഞിരുന്നു. നിര്‍ബന്ധമായും കടകള്‍ അടപ്പിക്കും. കടകള്‍ തുറന്നില്ലെങ്കില്‍ ജനങ്ങള്‍ മാംസം കഴിക്കില്ലെന്നും മേയര്‍ അറിയിച്ചിരുന്നു.