മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചലില്‍ അഞ്ച്  പേര്‍ മരിച്ചു. 15 ആളുകളെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

30 പേര്‍ കൂടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ശക്തമായ മഴയിലും പ്രളയത്തിലും വലിയ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ നന്ദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

മഹാരാഷ്ട്രയില്‍ വരുന്ന മൂന്ന് ദിവസം കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.