വിവാദമായ കാര്‍ഷിക നിയമം പ്രതിപക്ഷ ബഹളങ്ങക്കിടെ പിന്‍വിക്കാനുള്ള ബില്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം മറികടന്നാണ് ബില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

അല്‍പ്പം മുന്‍പ്, ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യമെന്നും പാര്‍ലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ വേണമെന്നും വ്യക്തമാക്കി.

ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്നുമാണ് മോദി പറഞ്ഞിരുന്നത്.