News

അഞ്ചാം അങ്കവും ജയിച്ചുകയറി ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം

By webdesk11

October 22, 2023

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12 പന്ത് ശേഷിക്കെ വിജയം പിടിച്ചു. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ വിജയ സിക്‌സര്‍ നേടാനുളള ശ്രമത്തില്‍ പുറത്തായത് നിരാശയായി.

ഇന്ത്യക്കുവേണ്ടി കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. ജയത്തോടെ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ അഞ്ച് കളികളില്‍ 10 പോയന്റുമായി സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു.