ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 7.45ഓടെ ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം എത്ര തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല.

നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഫാക്ടറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.