X

1000 കോടി: മോട്ടോര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് 1000 കോടി പിഴയായി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍. എന്നാല്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ പോലും നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ തരാന്‍ കഴിയില്ലെന്ന് പമ്പുടമകള്‍ പറഞ്ഞു.

ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടി ക്വട്ടേഷന്‍ കൊടുക്കുന്നതു പോലെയാണ് പുതിയ തീരുമാനം. ഈ സാമ്പത്തിക വര്‍ഷത്തേക്കും ഉയര്‍ന്ന ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ആകെ 44.07 കോടിയാണ്.

webdesk14: