Connect with us

FOREIGN

ഫോര്‍ ഫലസ്തീന്‍; ഫലസ്തീന് സഹായവുമായി ഖത്തര്‍

ഫോര്‍ ഫലസ്തീന്‍ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.

Published

on

ഫലസ്തീന് സഹായവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി ‘ഫോര്‍ ഫലസ്തീന്‍’ എന്ന പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്തില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, ടെന്റുകള്‍ എന്നിവ ഉടന്‍ ഫലസ്തീനില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തുടര്‍ച്ചയായി സഹായം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഫോര്‍ ഫലസ്തീന്‍ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം ഫലസ്തീനിലെ ജനങ്ങള്‍ക്കായി കുവൈത്തിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും.

ഇതുസംബന്ധിച്ചുള്ള നിര്‍ദേശം പ്രാദേശിക പള്ളികളിലെ ഇമാമുമാര്‍ക്ക് കുവൈത്ത് ഔഖാഫ് നല്‍കി. ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനും അവരുടെ വിജത്തിനുമായി പ്രാര്‍ത്ഥിക്കണമെന്ന് ഔഖഫ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

FOREIGN

ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടം: സാദിഖലി തങ്ങള്‍

യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

Published

on

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ സ്ഥാപക നേതാവുമായിരുന്ന എംഎം ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

സേവനരംഗത്ത് ദാവൂദ് ഹാജിയുടെ സാന്നിധ്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും പ്രവാസിസമൂഹത്തിന് ഒട്ടേറെ സഹായകമായിരുന്നുവെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദാവൂദ് ഹാജിയുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയും ആത്മീയരംഗത്തെ ചെതന്യവും മഹത്തരമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എംഎം ദാവൂദ് ഹാജി പ്രവാസ ലോകത്തെ നിസ്വാര്‍ത്ഥതയുടെ മുഖമായിരുന്നുവെന്ന് എംപി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചരിത്രത്തിലൂടെ നടന്നുനീങ്ങിയ ദാവൂദ് ഹാജിയുടെ വിയോഗത്തിലുടെ മതസാമൂഹിക രംഗത്തെ ഒരു കാരണവരെയാണ് നഷ്ടമായതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് സിഎച്ച് റഷീദ്, സെക്രട്ടറി സാദിഖലി നാട്ടിക, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, യു.അബ്ദുല്ല ഫാറൂഖി, എംപിഎം റഷീദ്, വിപികെ അബ്ദുല്ല, എഞ്ചിനീയര്‍ അബ്ദുല്‍റഹ്‌മാന്‍, തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ കയ്പമംഗലം, ജനറല്‍ സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഹൈദരലി പുന്നയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

Trending