News

യുറോപ്പ് ഫുട്ബാള്‍ ലീഗ് മത്സരത്തില്‍ ഇസ്രാഈല്‍ ആരാധകര്‍ക്ക് വിലക്ക്

By webdesk17

October 17, 2025

തെല്‍ അവീവ്: യുറോപ്പ ഫുട്ബാള്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തില്‍ മക്കാബി തെല്‍ അവീവിന്റെ ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് വിലക്കുവാനുള്ള തീരുമാനം, ക്ലബ് വിശദീകരിച്ചു.

വില്ല പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് സുരക്ഷാസര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ബിര്‍മിങ്ഹാം സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പിന്റെ നിര്‍ദേശപ്രകാരം കാണികളെ വിലക്കിയതാണ്. ഇതിന്റെ വിവരം ഇസ്രാഈലിന് ഔദ്യോഗികമായി അറിയിച്ചതും ആസ്റ്റണ്‍ വില്ല വ്യക്തമാക്കി.

മത്സരത്തിന് മുന്നോടിയായി കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു. 2024 യുവേഫ യുറോപ്പ ലീഗിലെ മുന്‍കാല മത്സരങ്ങളില്‍ എഫ്റ്റ് സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ വര്‍ഷം അജാക്സും മക്കാബി തെല്‍ അവീവും തമ്മിലുള്ള മത്സരത്തില്‍ ഇസ്രാഈല്‍ ക്ലബിന്റെ ആരാധകരും ഫലസ്തീന്‍ അനുകൂലികളുമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും, പലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.