തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നായകന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാകും കേരളം കളിക്കുക.
മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയിരുന്നു. ആ മത്സരം സമനിലയായി അവസാനിക്കുകയും ഒന്നാം ഇന്നിംഗ്‌സ് ലീഡ് മഹാരാഷ്ട്രയ്ക്കായിരുന്നു. പഞ്ചാബ്, മധ്യപ്രദേശ് ടീമുകളും ആദ്യ മത്സരങ്ങളില്‍ സമനിലയാണ് പിടിച്ചത്.
കേരളത്തിന്റെ സാധ്യതാ ഇലവന്‍ പ്രകാരം അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ബാബാ അപരാജിത്, നാലാമനായി സച്ചിന്‍ ബേബി, സഞ്ജുവിന്റെ അഭാവത്തില്‍ അഞ്ചാമനായി ഇമ്രാന്‍ എത്താനാണ് സാധ്യത. തുടര്‍ന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാന്‍ നിസാറും ബാറ്റിംഗില്‍.
ബൗളിംഗ് നിരയില്‍ എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവരും തുടരും. ബാറ്റിംഗിലും ബൗളിംഗിലും മോശം പ്രകടനം കാഴ്ചവെച്ച അങ്കിത് ശര്‍മ്മയ്ക്ക് സ്ഥാനം നിലനില്‍ക്കുമോ എന്നത് വ്യക്തമല്ല.