News

ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഓപണ്‍ എ.ഐയുടെ പുതിയ നീക്കം ചാറ്റ്.ജി.പി.ടി ഗോഒരു വര്‍ഷത്തേക്ക് സൗജന്യം

By webdesk17

October 28, 2025

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കടുത്ത മത്സരത്തിനിടയില്‍, ഓപണ്‍ എ.ഐ ഇന്ത്യന്‍ വിപണിയില്‍ തന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ വലിയ നീക്കവുമായി. കമ്പനിയുടെ മിഡ്-ടിയര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ്.ജി.പി.ടി ഒരു വര്‍ഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 4 മുതല്‍ ഈ സേവനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ലോകത്തില്‍ ഇന്ത്യ ചാറ്റ്.ജി.പി.ടി യുടെ രണ്ടാമത്തെ വലിയ വിപണിയും ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയും ആണെന്ന് ഓപണ്‍ എ.ഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ പിടിച്ചിരിക്കാന്‍ ഈ നീക്കം വലിയ തന്ത്രപ്രധാനതയുള്ളതാണ്.

സമീപകാലത്ത് ഗൂഗിള്‍യും പെര്‍പ്ലെക്‌സിറ്റി എ.ഐയും ഇന്ത്യയില്‍ പ്രീമിയം ഫീച്ചറുകള്‍ക്ക് സൗജന്യ ആക്സസ് നല്‍കിയത് ഓപണ്‍ എ.ഐക്ക് വെല്ലുവിളിയായിരുന്നു.

ഗൂഗിള്‍ തന്റെ 19,500 വിലയുള്ള എ.ഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കിയിരുന്നു. പെര്‍പ്ലെക്‌സിറ്റി എയര്‍ടെലുമായി ചേര്‍ന്ന് പ്രീമിയം പ്ലാനിലേക്കുള്ള സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തതും വിപണിയില്‍ ശ്രദ്ധ നേടുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഓപണ്‍ എ.ഐയുടെ പുതിയ നീക്കം.

ആഗസ്റ്റ് മാസത്തിലാണ് ചാറ്റ്.ജി.പി.ടി എഐ ആദ്യം അവതരിപ്പിച്ചത് പ്രതിമാസം 399 നിരക്കില്‍ ലഭ്യമായ ഈ പ്ലാന്‍, താങ്ങാനാവുന്ന വിലയിലും ഉയര്‍ന്ന പ്രകടന ശേഷിയിലും ശ്രദ്ധ നേടിയിരുന്നു.

ഉയര്‍ന്ന മേസേജ് പരിധി, പ്രതിദിനം കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാനും അപ്ലോഡ് ചെയ്യാനും കഴിയുക, കൂടുതല്‍ കൃത്യമായ ഉത്തരങ്ങള്‍, ദീര്‍ഘകാല മെമ്മറി ഫീച്ചര്‍ എന്നിവ ചാറ്റ്.ജി.പി.ടി എഐയുടെ പ്രധാന സവിശേഷതകള്‍.

ഈ സൗജന്യ ഓഫറിലൂടെ, ഇന്ത്യന്‍ ഉപഭോക്താക്കളുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തി എ.ഐ മേഖലയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഓപണ്‍ എ.ഐ.