india
യോഗി സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്‍ ഗാന്ധി; കൂടെ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും
ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുല്‍ ഗാന്ധിയെ തടയാന്‍ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് അയല്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
ഈ മാസം പത്ത് വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും അനുഗമിക്കും.
രാഹുല്‍ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും അടങ്ങുന്ന കോണ്‍ഗ്രസ് എംപിമാരും ബുധനാഴ്ച സംഭല്‍ സന്ദര്‍ശിക്കുമെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് അറിയിച്ചത്. കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
ഷാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലം സന്ദര്‍ശിക്കാനിരുന്ന മുസ്‌ലിം ലീഗ്, സമാജ്‌വാദി പാര്‍ട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.
india
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു.

ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.
വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.
india
ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
india
ഹരിദ്വാറിലെ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു
25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മന്‍സ ദേവി ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ‘ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാര്‍ത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നടക്കുകയാണ്. വിഷയത്തില്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും’ മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
ശിവഭക്തരായ കന്‍വാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാര്‍. ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍