ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആശാന്‍’ എന്ന ഡ്രാമഡി ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ് ആണ്.
കോമഡി താരമായി തുടങ്ങി, കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ഇന്ദ്രന്‍സിനെ ഇതുവരെ കാണാത്ത ഒരു അവതാരത്തില്‍ കാണാനാകുമെന്ന സൂചനയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്.
ചില മാസങ്ങള്‍ക്ക് മുന്‍പ്, കഥകളി വേഷത്തിലുള്ള ഇന്ദ്രന്‍സിന്റെ വീഡിയോ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഓണാശംസകളോടെയായിരുന്നു ആ പ്രമോഷന്‍ വീഡിയോ പുറത്തിറക്കിയത്.
‘ഗപ്പി’, ‘അമ്പിളി’ എന്നീ പ്രേക്ഷകപ്രിയ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായതിനാല്‍ ആരാധകര്‍ക്ക് ഇതിലേയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. സൂപ്പര്‍ഹിറ്റായ ‘രോമാഞ്ച’ കഴിഞ്ഞാണ് ഗപ്പി സിനിമാസ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഡ്രാമയും കോമഡിയും ചേര്‍ന്ന ‘ഡ്രാമഡി’ വിഭാഗത്തിലുളള ഈ ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന രസകരമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നര്‍മ്മത്തിന്റെയും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളുടെയും മിശ്രണമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കി.
നേരത്തെ ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, അബിന്‍ ബിനോ, കനകം, ബിപിന്‍ പെരുമ്പള്ളി തുടങ്ങിയ താരങ്ങളുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.
ഗപ്പി സിനിമാസ് ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ് അന്നം ജോണ്‍പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം വിതരണം ചെയ്യുമ്പോള്‍, ഫാര്‍സ് ഫിലിംസ് ഓവര്‍സീസ് പാര്‍ട്‌നറാണ്.
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ടല്‍ പിക്ചേഴ്സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്നര്‍.
ചിത്രം അടുത്ത മാസങ്ങളില്‍ തിയേറ്ററുകളിലെത്തും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.