Connect with us

india

തിക്കിലും തിരക്കിലും 121 പേരുടെ മരണം: ആൾദൈവം ഭോലെ ബാബയുടെ പേരില്ലാതെ കുറ്റപത്രം

. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.

Published

on

ഉത്തർപ്രദേശിലെ ഹാഥ്റസിലെ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 3,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ല. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.

ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ ദുരന്തമുണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 11 പേരെ പ്രതിചേർത്താണ് ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിച്ചതെന്ന് ‘ദി ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ചടങ്ങിന്റെ പ്രധാന സംഘാടകരെയും പെർമിറ്റ് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെയും ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.

സംഭവം നടന്ന ജൂലൈ രണ്ടിന് സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിലും ബാബയുടെ പങ്ക് ചോദ്യം ചെയ്തിട്ടില്ല. വിഷയത്തിൽ സംഭവം നടന്ന അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

സിക്കന്തറ റാവു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് കുമാർ, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, തഹസിൽദാർ സുശീൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ മൻവീർ സിംഗ്, ബ്രിജേഷ് പാണ്ഡെ എന്നിവരടക്കം ആറ് ഉദ്യോഗസ്ഥരെ അശ്രദ്ധയും ഔദ്യോഗിക കൃത്യ ർവഹണത്തിൽ പാരായജയപ്പെട്ടു എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സസ്‌പെൻഡ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബോള്‍ ദേഗ’: വെടിനിര്‍ത്തല്‍ അവകാശവാദങ്ങളില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

Published

on

വെടിനിര്‍ത്തല്‍ അവകാശവാദത്തിന്റെ പേരില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ‘ബോള്‍ ദേഗ’ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? (ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍) ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ചൊവ്വാഴ്ച ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ തീപാറുന്ന ചര്‍ച്ച നടന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍, ഓപ്പറേഷന്‍ സിന്ദൂരത്തിന് പിന്നിലെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെയും പ്രവര്‍ത്തന തന്ത്രത്തെയും ചോദ്യം ചെയ്തു. ‘നിങ്ങള്‍ക്ക് ഇന്ത്യന്‍ സായുധ സേനയെ ഉപയോഗിക്കണമെങ്കില്‍, നിങ്ങള്‍ക്ക് 100% രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും ആവശ്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘1971-ല്‍, ഏഴാമത്തെ കപ്പല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍, ഇന്ദിരാഗാന്ധി ജനറല്‍ മനേക്ഷയോട് ആറ് മാസമോ ഒരു വര്‍ഷമോ എടുക്കാന്‍ പറഞ്ഞു, അതിനെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു. അതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ഇച്ഛാശക്തി.

ട്രംപിന്റെ അവകാശവാദങ്ങളെ നേരിട്ട് നേരിടാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ.’

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിധ്വനിച്ചു, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ഇടനിലക്കാരനായി ട്രംപ് നിരവധി അവസരങ്ങളില്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് ചോദിച്ചു. വെടിനിര്‍ത്തലിന് ഇടനിലക്കാരനാണെന്ന് ട്രംപ് 29 തവണ സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറാകാത്തത്? ഖാര്‍ഗെ ചോദിച്ചു.

Continue Reading

india

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം

പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

Published

on

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ അതിരൂപതാ സഹായം മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആന്റണി അമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

Continue Reading

india

ഛത്തീസ്ഗഢ് കന്യാസ്ത്രീകള്‍ക്കെതിരായ നിയമദുരുപയോഗം, അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും ‘മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.’

Published

on

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയതും അവരെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറിയതും മതപരമായ അസഹിഷ്ണുതയും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന്റെ അതീവ ഗുരുതര ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഈ സംഭവം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.

ഈ പ്രശ്‌നം അടിയന്തിരമായി പാര്‍ലമെന്റിലും ബന്ധപ്പെട്ട ഭരണകൂടങ്ങളിലുമായി ചര്‍ച്ച ചെയ്യുകയും ഉത്തരവാദിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി.

കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുകയും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ് എന്നും ഇ.ടി കൂട്ടി ചേര്‍ത്തു.

Continue Reading

Trending