കൊച്ചി: റെയില്‍പാതകളില്‍ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ ലൈന്‍ ബ്ലോക്കുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ 14 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ തൃശൂരിലെ ഒല്ലൂര്‍ ഭാഗത്താണ് പ്രധാനമായും ബ്ലോക്കുകള്‍ റദ്ദാക്കിയത്.

ഇതുമൂലം ഒന്നരമണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകിയോടും എന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകളും മെമു ട്രെയിനുകള്‍ക്കും ജൂലായ് 22 വരെയുള്ള അഞ്ച് ഞായറാഴ്ച്ചകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്:

56370 നമ്പര്‍ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍

56373 ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍

56374 തൃശ്ശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

56377 ആലപ്പുഴ കായംകുളം പാസഞ്ചര്‍

56380 കായംകുളം എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56381 എറണാകുളം കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

56382 കായംകുളം എറണാകുളം പാസഞ്ചര്‍

56387 എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)

56388 കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)

66308 കൊല്ലം എറണാകുളം മെമു (കോട്ടയം)

66309 എറണാകുളം കൊല്ലം മെമു (ആലപ്പുഴ)

66611 പാലക്കാട് എറണാകുളം മെമു

66612 എറണാകുളം പാലക്കാട് മെമു