കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56334), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.

തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും തിങ്കള്‍ മുതല്‍ 16 വരെ സര്‍വീസ് നടത്തില്ല. അതേസമയം ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും (56365) പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറും (56366) തിങ്കള്‍ മുതല്‍ നിലവിലെ സമയ പ്രകാരം പൂര്‍ണ തോതില്‍ സര്‍വീസിന് സജ്ജമായതായി റെയില്‍വേ അറിയിച്ചു.