Connect with us

Football

രാജസ്ഥാനെ തകര്‍ത്ത് കേരളം; ഏഴ് ഗോളും ഏറ്റുവാങ്ങി രാജസ്ഥാന്‍ വല

കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു

Published

on

കോഴിക്കോട്: കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. നിലവില്‍ കേരളമാണ് ചാമ്പ്യന്മാരായിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന്റെ ആറാട്ടായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വലയിലാക്കി. ഗില്‍ബര്‍ട്ടാണ് ഗോളടിക്ക് തുടക്കമിട്ടത്. 12ാം മിനിറ്റില്‍ വിഘ്‌നേഷിന്റെ വക രണ്ടാം ഗോള്‍. ആവേശം തീരുംമുന്നേ 20ാം മിനിറ്റില്‍ വീണ്ടും വിഘ്‌നേഷിന്റെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോള്‍. ആരവം അടങ്ങും മുന്നേ മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ നാലാം ഗോളും. ഇത്തവണ യുവ താരം നരേഷാണ് വല കുലുക്കിയത്. 36ാം മിനിറ്റില്‍ നരേഷ് തന്റെ രണ്ടാം ഗോള്‍ കേരളത്തിന്റെ ലീഡ് അഞ്ചിലെത്തിച്ചു.

രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. 54ാം മിനിറ്റില്‍ ആറാം ഗോള്‍. റിസ്വാനാണ് സ്‌കോറര്‍. വിഘ്‌നേഷിന്റെ പാസ് സ്വീകരിച്ചാണ് താരം വല ചലിപ്പിച്ചത്. 81ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ റിസ്വാന്‍ കേരളത്തിന്റെ ഏകപക്ഷീയ ലീഡ് ഏഴാക്കി. ഈ ഗോളിന് വിഘ്‌നേഷാണ് വഴിയൊരുക്കിയത്. വിഘ്‌നേഷ് നല്‍കിയ പാസ് പിടിച്ചെടുത്തു മുന്നേറിയ റിസ്വാന്‍ പന്ത് അനായാസം വലയിലാക്കുകയായിരുന്നു.

കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്വാനും ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോള്‍ നേടി. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതാണ്. ഡിസംബര്‍ 29നാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. ബിഹാറാണ് എതിരാളികള്‍.

Football

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോള്‍; ലക്‌സംബര്‍ഗിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

Published

on

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കളിയുടെ 9ആം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ഗോള്‍ വല കുലുക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്ന് റൊണാള്‍ഡോയാണ് ഗോളടിച്ചത്.

Continue Reading

Football

‘എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, മെസ്സിയെ ഇഷ്ടമല്ല’; വൈറലായി ചോദ്യപേപ്പറും

Published

on

ഫുട്‌ബോള്‍ മലയാളികള്‍ക്ക് എന്നും ഒരു ആവേശമാണ്. അത് ഒന്നുകൂടി ശക്തമാണെന്ന് തെളിയിക്കുകയാണ് ഒരു നാലാം ക്ലാസുക്കാരന്‍. മലയാളം വാര്‍ഷിക പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം വന്നത്. എന്നാല്‍ ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

മലപ്പുറം സ്വദേശി റിസ ഫാത്തിമയുടെ മറുപടിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. കടുത്ത ബ്രസീല്‍ ആരാധികയായ റിസക്ക് അതൊട്ടും ഉള്‍ക്കൊള്ളാനായില്ല. ഒടുവിലാണ് വൈറലായ ഉത്തരം എഴുതുന്നത്. ‘ഞാന്‍ എഴുതൂല ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ – എന്നായിരുന്നു റിസ എഴുതിയത്. കുട്ടി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയില്‍പ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂള്‍ അധ്യാപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.

 

Continue Reading

Football

ബാഴ്‌സയുടെ ചെണ്ടയായി റയല്‍മാഡ്രിഡ്

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു

Published

on

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു. ഒന്നിനെതിരെ രണ്ട് ഗോളുക്കള്‍ക്കാണ് ലാലിഗയിലെ നിര്‍ണായക മത്സരത്തില്‍ ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.

ക്യാമ്പ് നൗവില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയത് മാഡ്രിഡായിരുന്നു. കളിയുടെ തുടക്കത്തില്‍ എട്ടാം മിനുറ്റില്‍ തന്നെ അറോഹയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലെത്തി. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സെര്‍ജിയോ റോബേര്‍ടോ ബാഴ്‌സക്കായി സമനില ഗോള്‍ നേടി.

81ആം മിനുറ്റില്‍ അസെന്‍സിയോയിലൂടെ റയല്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഫ്രാങ്ക് കെസ്സി അവതരിക്കുന്നത്. ഇന്‍ജുറി സമയത്ത് ബാല്‍ഡേ നല്‍കിയ പന്ത് കെസ്സിക്ക് പോസ്റ്റിലേക്ക് തട്ടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയിന്റ് വ്യത്യാസത്തില്‍ കിരീടത്തോട് അടുക്കുകയാണ്.

 

Continue Reading

Trending