Health

24 മണിക്കൂറിനിടെ കേരളത്തില്‍ 140 കൊവിഡ് കേസുകള്‍; രണ്ട് മരണം

By webdesk13

January 01, 2024

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 140 കൊവിഡ് കേസുകള്‍. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 636 കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളില്‍ രാജ്യത്ത് ആകെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടെണ്ണം കേരളത്തിലാണ്. മൂന്നാമത്തെ മരണം തമിഴ്‌നാട്ടില്‍.

കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കണക്കുകളില്‍ കൂടുതലും കര്‍ണാടകയിലാണ്. ഒമിക്രോണ്‍, ജെ എന്‍ വണ്‍ വകഭേദങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലടക്കം പരിശോധനയും തുടരുന്നുണ്ട്.