kerala

മഴ : ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മൂന്ന് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By webdesk15

July 13, 2023

മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന്ക ജില്ലാ കളക്ടർമാർ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. ആലപ്പുഴയിൽ ക്യാമ്പുള്ള എല്‍പി, യുപി സ്കൂളുകൾക്ക് മാത്രമാണ് അവധി നൽകിയിരിക്കുന്നത്.