ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മൂന്നു വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തയാള്‍ക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്‌സോ കോടതി.
പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന്‍ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.
2018 മുതല്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയും തുടച്ചയായി മൂന്നു വര്‍ഷക്കാലം ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന കേസില്‍ പോത്താനിക്കാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി.