Connect with us

india

അതിവേഗ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലാണ്. യുപിയിലെ ഷാജഹാന്‍പൂര്‍റെയില്‍വേ സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരുന്ന പട്‌ലിപുത്ര എക്‌സ്പ്രസില്‍ നിന്ന് ഇയാള്‍ തെറിച്ച് പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കാല്‍ വഴുതി ഉരുണ്ടുപോവുകയായിരുന്നു. മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് നാടകീയമായ സംഭവം അരങ്ങേറുന്നത്.

പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയാണ് ഇയാള്‍ വീണതെന്ന് വ്യക്തമല്ല. അടുത്തിടെ പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണയാളെ ആര്‍.പി.എഫ് രക്ഷപ്പെടുത്തിയിരുന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി

ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും.

Published

on

പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്തണം. അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം.

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ച് ബിജെപി നേതൃത്വം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. അതേസമയം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്.

രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.

ഇന്ന് വൈകിട്ട് സൗത്ത് ഡൽഹിയിൽ നടക്കുന്ന ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാർട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.

Continue Reading

india

തൊട്ടതൊക്കെ പൊള്ളി മോദിയും ബി.ജെ.പിയും

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

Published

on

കെ.പി. ജലീൽ

ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതൽ ഇങ്ങോട്ട്.

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

ബി.ജെ.പിയുടെ പ്രതീക്ഷകളെ അട്ടിമറിക്കുകയും ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്ത
ഒരു ഡസനിലധികം ഘടകങ്ങൾ ഇതാ :

1. ഇലക്ടറൽ ബോണ്ട് പദ്ധതി അഴിമതി : സുപ്രീം കോടതി റദ്ദാക്കുന്നു

2 . മുസ് ലിംകൾക്കെതിരെ വർഗീയ പ്രചാരണത്തിന് തെര. കമ്മീഷൻ നോട്ടീസ്

3. വികസന വിഷയങ്ങൾ പറയുന്നില്ല.

4. കോടികൾ ചെലവഴിച്ച് മാധ്യമ പരസ്യങ്ങൾ

5 . ഇന്ത്യാ മുന്നണി പ്രചാരണം കനക്കുന്നു

6 . താരമായി രാഹുൽ ഗാന്ധി

7. കോൺഗ്രസ് പ്രകടനപത്രികയിൽ വനിതകൾക്ക് ഒരു ലക്ഷം രൂപ സഹായം

8. മുസ്ലിംകൾക്ക് സ്വത്ത് കൊടുക്കുന്നു വെന്ന മോദിയുടെ പ്രസ്താവന കോൺഗ്രസ് പ്രകടനപത്രിക ചർച്ചയാക്കി. ലക്ഷക്കണക്കിന് പേർ പത്രിക download ചെയ്തു.

9. അദാനി , അംബാനി മാരിൽ നിന്ന് കോൺഗ്രസ് കളളപ്പണം വാങ്ങിയെന്ന് മോദി.
സർക്കാർ കള്ളപ്പണം ഇല്ലാതാക്കിയില്ലേ എന്ന് പ്രതിപക്ഷം .

10. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം.

11. രണ്ടാം ഘട്ടം മുതൽ ഉത്തരേന്ത്യയിൽ പോളിംഗ ശതമാനം കുറയുന്നു .

12. 400 സീറ്റിനപ്പുറം എന്ന ബി.ജെ.പി – മോദി അവകാശവാദം ആവർത്തിക്കുന്നില്ല .

13. ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം നേടിയേക്കുമെന്ന് പ്രമുഖ തെര. വിശാരദൻ യോഗേന്ദ്ര യാദവ്.

14. യു.കെ. കോടതിയിൽ കോവി ഷീൽഡ് ആരോഗ്യത്തിന് ഗുരുതര ഹാനി വരുത്തുമെന്ന് അതിൻ്റെ നിർമാതാക്കൾ.

Continue Reading

crime

ലൈംഗികാതിക്രമ പരാതി; കര്‍ണാടക ബി.ജെ.പി നേതാവ് അറസ്റ്റില്‍

കര്‍ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Published

on

ലൈംഗികാതിക്രമ പരാതിയില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ദേവരാജ ഗൗഡക്ക് പങ്കുള്ളതായി നേരത്തെ പരാതി ലഭിച്ചിരുന്നു.

ഇന്നലെയാണ് ദേവരാജ ഗൗഡക്കെതിരെ പരാതി ലഭിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ പ്രത്യേക അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ ഡി.കെ. ശിവകുമാറിന് പങ്കുണ്ടെന്ന തരത്തില്‍ ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

കര്‍ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അന്വേഷവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ തീര്‍ത്ത് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇന്നലെ ദേവരാജ ഗൗഡക്കെതിരെ ബെംഗളൂരു പൊലീസ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. മെയ് 15ന് അദ്ദേഹം കര്‍ണാടകയില്‍ തിരിച്ചെത്തുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലൈംഗികാതിക്രമക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. രേവണ്ണ ഇപ്പോള്‍ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മെയ് നാലിനാണ് എച്ച്.ഡി. രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Continue Reading

Trending