india

ആന്ധ്രയിൽ ദളിത്‌ യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ

By webdesk15

November 06, 2023

ആന്ധ്രപ്രദേശിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. എൻടിആർ ജില്ലയിലെ കഞ്ചിക്കചർല ഗ്രാമത്തിലുള്ള ശ്യാംകുമാർ ആണ്‌ ആറംഗ സംഘത്തിന്റെ ആക്രമണത്തിന്‌ ഇരയായത്‌. ഹരീഷ്‌ റെഡ്ഡി എന്നയാളും അഞ്ചു സുഹൃത്തുക്കളും ശ്യാമിനെ ശിവസൈ ക്ഷേത്ര എന്ന സ്ഥലത്തേക്ക്‌ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച്‌ ഗുണ്ടൂരിലേക്ക്‌ കാറിൽ കയറ്റി മർദ്ധിക്കുകയായിരുന്നുവെന്നാണ് പരാതി.കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.സംഭവത്തിൽ ആറു പ്രതികളെയും പിടികൂടിയതായി പൊലീസ്‌ അറിയിച്ചു.