X

ഭാഷാ സമര വാര്‍ഷികത്തില്‍ ഓര്‍മ പുതുക്കി മുസ്‌ലിം ലീഗ്

അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ഭാഷാ സമരത്തിന്റെ ഓര്‍മ ദിനമാണിന്ന്.
ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്തിയ കടന്നു കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സന്ധിയില്ലാ സമരത്തില്‍ മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ് നമുക്ക് നഷ്ടമായത്. ലോകത്ത് തന്നെ ഒരു ഭാഷക്ക് വേണ്ടി നടത്തിയ രക്ത രൂഷിത സമരമായി ഭാഷാ സമരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ഒരു ജനതയുടെ അവകാശ സംരക്ഷണത്തിനും, പുരോഗതിക്കും മുസ്ലിം ലീഗ് പാര്‍ട്ടി നടത്തിയ നാളിതുവരെവരെയുള്ള പോരാട്ടങ്ങള്‍ക് 1980 ലെ ഭാഷാ സമരം ഊര്‍ജ്ജ്വം പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ എക്കാലത്തെയും ഐതിഹാസിക ചരിത്രത്തില്‍ ഹൃദയാന്തരങ്ങളെ ത്രസിപ്പിക്കുന്ന നക്ഷത്രങ്ങളായി മജീദും, റഹ്മാനും, കുഞ്ഞിപ്പയും ഉദിച്ച് നില്‍ക്കുക തന്നെ ചെയ്യും. ഭാഷാ സമര രക്തസാക്ഷികളുടെ ഖബറിടം സിയാറത്ത് ചെയ്ത് പ്രാര്‍ത്ഥനയില്‍ പങ്കാളിയാവുകയും ചെയ്തു.

webdesk14: