Connect with us

india

പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Published

on

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending