കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാലരക്കൊല്ലക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളത്, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നാണ്. റിപ്പോര്‍ട്ട് പുറത്തു വിടുന്നെങ്കില്‍, സുപ്രീംകോടതി പറഞ്ഞിട്ടുള്ള ഉത്തരവ് പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ച്, ഈ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവിടരുത് എന്നാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.