kerala

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ഫോണ്‍ കോള്‍

By webdesk14

November 27, 2023

ഓയൂരുല്‍ 6 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു.

കുട്ടിയുടെ ബന്ധുക്കളുടെ ഇതുസംഭന്ധിച്ച വിവരം മാധ്യങ്ങളോടു പറഞ്ഞത്. എന്നാല്‍ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കു വന്ന കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്.

കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചാൽ വിളിക്കേണ്ട നമ്പർ 9946923282 , 9495578999