X

നോമ്പിൽ പിറന്ന മാജിക് ഗോൾ

ആ ഗോള്‍ ലോകം മറക്കില്ല. അതിസുന്ദരമായ അവസാന നിമിഷ ഗോള്‍. ഇംഗ്ലീഷുകാര്‍ക്ക് പ്രിയപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ് എഫ്.എ കപ്പ്. ലോക ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും പഴക്കമേറിയ കാല്‍പ്പന്ത് മാമാങ്കം. അതിന്റെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍. വെംബ്ലിയെന്ന വിഖ്യാത വേ ദിയില്‍ മാറ്റുരക്കുന്നത് രണ്ട് കൊലകൊമ്പന്മാര്‍ ലിവര്‍പൂളും – മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ജുര്‍ഗന്‍ ക്ലോപ്പെ എ ന്ന ജര്‍മന്‍ പരിശീലകന്റെ ലക്ഷ്യം സീസണില്‍ നാല് കിരീടങ്ങളായിരുന്നു. കറബാവോ കപ്പ് സ്വന്തമാക്കിയ മി വില്‍ എഫ്.എ കപ്പും യൂ റോപ്പയും പിന്നെ പ്രീമിയര്‍ ലീഗ് കിരീടവും ലക്ഷ്യമിട്ട ചുവപ്പന്‍ സംഘത്തില്‍ നിറെയ സൂപ്പര്‍ താരങ്ങള്‍.

മറു ഭാഗത്ത് തപ്പിതടയുന്ന, സീസണില്‍ ഒരു കിരീടത്തിന് പോലും സാധ്യതയില്ലാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സാധ്യതാപ്പട്ടികയില്‍ ലിവറിന് വ്യക്തമായ വോട്ട്. എന്നാല്‍ വെംബ്ലിയില്‍ യുനൈറ്റഡ് ആദ്യ വെടി പൊട്ടിക്കുന്നു. എന്നാല്‍ ആദ്യപകുതിയുടെ അവസാനത്തില്‍ ലിവര്‍ രണ്ട് ഗോളുകളുമായി തിരികെ വരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാ നത്തില്‍ യുനൈറ്റഡ് ആന്റണിയിലുടെ തിരികെ വരുന്നു. നിശ്ചിത സമയത്ത് മല്‍ സരം 2-2. പിന്നെ അധികസമയം. അവിടെയും ലിവര്‍ കരുത്ത് കാട്ടി തുടക്കത്തില്‍ തന്നെ ഗോള്‍ നേടുന്നു. എന്നാല്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറിലുടെ യുനൈറ്റഡ് വീണ്ടും സമനിലയില്‍. ക്ലോക്കില്‍ സമയം 120 മിനുട്ടിലേക്ക് വരുന്ന ഘട്ടത്തിലതാ പന്തുമായി ഒരു ഇരുപത്തൊന്നുകാരന്‍ കുതിച്ചു കയറുന്നു. വിര്‍ജില്‍ വാന്‍ഡി ജികിനെ പോലുള്ള വമ്പന്‍ ഡിഫന്‍ഡര്‍മാരെ കാഴ്ച്ചക്കാരാക്കി അതാ അവന്‍ ബോക്‌സില്‍.

പിന്നെ ഇടത് വിംഗില്‍ നിന്നും വലത് ഭാഗത്തേക്ക് ക്ലാസ് ഷോട്ട്. ലിവര്‍ കാവല്‍ക്കാരന്‍ മുഴുനീളം ഡൈവ് ചെയ്തു നോക്കി. പക്ഷേ പന്ത് വലത് പോസ്റ്റിലേക്ക് ഉരുമി കയരി. മല്‍സരം 4-3ന് യുനൈറ്റഡ് വിജയിക്കുന്നു. തന്റെ സുന്ദര ഗോളില്‍ ആ യുവതാരം ജഴ്‌സിയൂരി. ഉടന്‍ തന്നെ റഫറി വിസിലുമായി പിറകെയെത്തി-അതാ ചുവപ്പ് കാര്‍ഡ്. പിന്നെ ലോംഗ് വി സില്‍…. ഫുട്‌ബോള്‍ ലോകം ആസ്വദിച്ച മെഗാ മല്‍സരം. ആരായിരുന്നു ആ വിജയ ഗോള്‍ നേ ടിയത്…? എല്ലാവരും തിരഞ്ഞത് ആ താരത്തെയായിരുന്നു -അമാദ് ഡിയാലോ എന്ന പ യ്യന്‍സ്… ഐവറി കോസ്റ്റില്‍ നിന്നുള്ള ഭാവി താരം. മത്സര ശേഷം അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു- കാലിയായ വയറുമായാണ് ഞാന്‍ കളിച്ചത്…. അതായിരുന്നു ആ ഗോളിന്റെ മഹത്വം… ഇതായിരുന്നു അമദിന്റെ വാ ക്കുകള്‍.

ആദ്യം പലര്‍ക്കും കാര്യം മനസിലായില്ല. പക്ഷേ അമാദ് വ്യക്തമാക്കി പറഞ്ഞു- ഞാന്‍ റമസാന്‍ വ്രതമെടുത്താണ് കളിച്ചത്. രാവിലെ മു തല്‍ ഒന്നും കഴിച്ചിട്ടില്ല. ദൈവത്തിന് വേണ്ടിയാണ് ഞാന്‍ വ്രതമെടുത്തത്. അതിനാല്‍ തന്നെ ആ ഗോള്‍ ദൈവത്തിന്റേ താണ്….വ്രതമെടുത്ത് കളിക്കുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസ ുണ്ടെങ്കില്‍ എന്തും സാധ്യമാണ്… ഇത് മാത്രമായിരുന്നു വിശ്വാസിയായ അമാദ് ചെയ്തത്. റമസാന്‍ മാസത്തിന് തൊട്ട് മുമ്പ് തന്റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകള്‍ അദ്ദേഹം മരവിപ്പിച്ചു. റമസാന്‍ മാസത്തിലെ പുണ്യം മനസിലാക്കി തന്നെയാണ് സാമുഹ്യ മാധ്യമ അക്കൗണ്ട് ഡിലിറ്റ് ചെയ്‌തെന്ന് താരം പറഞ്ഞു. പുണ്യമാസമാണിത്. സാമുഹ്യ മാധ്യമത്തില്‍ വരാറുള്ള ചീത്തയായ കാര്യങ്ങള്‍ കാണുകയും പ്രതികരിക്കുകയും ചെയ്താല്‍ വ്രതക്കാ ലത്തിലെ പുണ്യം നഷ്ടമാവും. അതിനാലാണ് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തത്… അമാദിന്റെ റമസാന്‍ ഗോള്‍ ഇംഗ്ലീഷ് സോക്കര്‍ ലോകം മാത്രമല്ല ലോകത്താകമാനം ആഘോഷിക്കപ്പെട്ട കാഴ്ച്ചയില്‍ തല ഉയര്‍ത്തിയത് യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗായിരുന്നു.

 

webdesk13: