X

മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി;നടപടി അനുവാദമില്ലാതെ സഊദി സന്ദര്‍ശിച്ചതിന്

പാരീസ്: സൂപ്പര്‍താരം ലയണല്‍ മെസിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി ക്ലബാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സഊദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.

സഊദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സഊദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഊദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ താരം കുടുംബത്തോടൊപ്പം സഊദി സന്ദര്‍ശിക്കുകയായിരുന്നു.

സഊദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സഊദ് അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. താരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റ്. ക്ലബുമായുള്ള മെസിയുടെ കരാര്‍ പിഎസ്ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ട്രോയസ്, അജക്‌സിയോ എന്നീ ടീമുകള്‍ക്കെതിരെയുള്ള ലീഗ് 1 മത്സരങ്ങള്‍ താരത്തിന് നഷ്ടപ്പെട്ടേക്കും.

webdesk13: