Connect with us

kerala

പ്രശസ്ത തബല വാദകന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

Published

on

വാഷിങ്ടണ്‍: പ്രശസ്ത തബല വാദകന്‍ സാക്കിര്‍ ഹുസൈന്‍(73) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്‍. പിതാവ് തന്നെയായിരുന്നു സാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്. സാക്കിര്‍ ഹുസൈന്‍ തന്റെ 12ാമത് വയസ്സില്‍ തന്നെ സംഗീതപര്യടനം ആരംഭിച്ചിരുന്നു. 1988ല്‍ പത്മശ്രീ ലഭിച്ച സാക്കിര്‍ ഹുസൈന്‍ നാലുകൊല്ലത്തിന് ശേഷം മിക്കി ഹാര്‍ട്ടുമായി ചേര്‍ന്ന് ‘ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം’ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. ധോല്‍, ധോലക്, ഖോ, ദുഗ്ഗി, നാല്‍ എന്നിവ അതീവ ചാതുര്യത്തോടെ വായിച്ചിരുന്ന അദ്ദേഹത്തിന് 2002ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

kerala

വളാഞ്ചേരിയിലെ നിപ രോഗബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു; 84 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

Continue Reading

kerala

പേരൂര്‍ക്കട സ്‌റ്റേഷനിനിലെ ദലിത് പീഡനക്കേസ്; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക

Published

on

പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ ദലിത് യുവതിക്ക് നേരെ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.

അതേസമയം, തനിക്കെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ നിയമ നടപടിക്ക് നീങ്ങുകയാണ് ബിന്ദു. വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ 20 മണിക്കുറാണ് ബിന്ദുവിനെ ഉപദ്രവിച്ചത്. കുടിവെള്ളം പോലും നല്‍കാതെയായിരുന്നു പീഡനം. ബിന്ദുനിരപരാധിയെന്ന് തെളിഞ്ഞ സ്ഥിതിക്ക് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കുകയും ഉപദ്രവിക്കുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് നേരെയുണ്ടായത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.

Continue Reading

kerala

സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ല; പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം; പ്രതികരിച്ച് സന്ധ്യയുടെ അമ്മ

കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അമ്മ. വീട്ടിലേക്ക് കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും പ്രതി സന്ധ്യയുടെ അമ്മ പറഞ്ഞു.

‘ഏഴുമണിക്കാണ് സന്ധ്യ വീട്ടിലേക്ക് കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോള്‍ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു..ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയില്‍ വെച്ച് കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭര്‍ത്താവുമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഭര്‍ത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല.പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..’സന്ധ്യയുടെ അമ്മ പറഞ്ഞു.

‘വീട്ടില്‍ നിന്ന് പലപ്പോഴും പൈസയൊക്കെ വാങ്ങാറുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപ അവളുടെ അക്കൗണ്ടിലിട്ട് കൊടുത്തിടുരുന്നു.അത് മുഴുവന്‍ തീര്‍ന്നു. ഭര്‍ത്താവിനോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞു. ഒരു ലക്ഷം തീര്‍ന്നപ്പോള്‍ വീണ്ടും പൈസ ചോദിച്ച് വന്നിരുന്നു. എന്റെ വള വിറ്റ് പണം തരണമെന്നും പറഞ്ഞിരുന്നു. പൈസ കൊടുത്തത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അറിയില്ല. അടുത്തിടെ രണ്ടു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു’. സന്ധ്യയുടെ അമ്മ പറയുന്നു.

മക്കളോട് സന്ധ്യക്ക് സ്‌നേഹക്കുറവുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അമ്മയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.

Continue Reading

Trending