kerala

‘ഞങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ല, ഉള്ളത് സിപിഐഎമ്മിൽ’: രമേശ് ചെന്നിത്തല

By webdesk14

February 06, 2025

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. തങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ല. യാഥാർത്ഥത്തിൽ ബോംബുളളത് സിപിഐഎമ്മിലാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

എലപ്പുളളിയിൽ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകാനുള്ള നീക്കം ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ തന്നെയാണ് ഒയാസിസ് കമ്പനിയെ ക്ഷണിച്ചത്. ഇക്കാര്യത്തിൽ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നം രമേശ് ചെന്നിത്തല പറഞ്ഞു.