Connect with us

kerala

ടീകോമിന് പകരം ആര്? മുഖ്യമന്ത്രിയുടെ മകൾ വീണയോ: ചോദ്യങ്ങളുമായി കെ.എം ഷാജി

ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.

Published

on

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിയുടെ മകള്‍ക്കോ മകന്റെ ബദ്ധുക്കള്‍ക്കോ വേണ്ടിയാണ് ദുബൈ സര്‍ക്കാറിന് പങ്കാളിത്തമുള്ള കമ്പനിയെ മാറ്റുന്നതെന്ന് സംശയിക്കേണ്ടി വരുമെന്നും കെ.എം ഷാജി പറഞ്ഞു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഐ.ടി കൊണ്ട് പണമുണ്ടാക്കുന്ന ആധുനിക കാലത്ത് ടീകോമിനെ കേരളം പറഞ്ഞയക്കുന്നു. ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.

ഊരാളുങ്കല്‍ ആണോ! അതല്ല മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയപ്പനാണോ? മകള്‍ സാക്ഷാല്‍ വീണയാണോ? മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂരിപക്ഷമുള്ള ഏത് കമ്പനിയാണെന്ന് പറയാന്‍ ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേസമയം കരാര്‍ പ്രകാരമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കെ, സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് വിവാദത്തിലായത്.

സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തില്‍ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനല്‍കി കരാര്‍ അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കമ്പനിക്ക് പണം നല്‍കാനുള്ള തീരുമാനം കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.

മന്ത്രിസഭ തീരുമാനങ്ങള്‍ സംബന്ധിച്ച അറിയിപ്പില്‍ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനമുള്‍പ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതില്‍ അറിയിപ്പിലും മൗനംപുലര്‍ത്തി.

നഷ്ടപരിഹാരം നല്‍കി ടീകോമിനെ ഒഴിവാക്കിയ ശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തില്‍ ചലിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്‍ഫോപാര്‍ക്കിന്റെ അടക്കം വികസനം സര്‍ക്കാറിന്റെ മുന്നിലുണ്ട്. അതേസമയം സര്‍ക്കാറിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന വിമര്‍ശനവുമുണ്ട്.

kerala

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ്. മുന്നണി തൂത്തുവാരി; ചരിത്രത്തിലാദ്യമായി എം.എസ്.എഫിന് ചെയർപേഴ്സൺ

കെ.എസ്.യുവിന്റെ മുഹമ്മദ്‌ ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. മുന്നണി വീണ്ടും യൂണിയൻ നിലനിർത്തി. ചരിത്രത്തിൽ ആദ്യമായി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിനിധി ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
എം.എസ്.എഫിലെ പി. കെ ഷിഫാനയാണ് മികച്ച ഭൂരിപക്ഷത്തിൽ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യുവിന്റെ മുഹമ്മദ്‌ ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.

കഴിഞ്ഞ തവണ കെ.എസ്.യു.വിനായിരുന്നു ചെയർപേഴ്സൺ സ്ഥാനം. അഞ്ച് ജനറൽ സീറ്റുകളിൽ നാലിലും msf ആണ് മത്സരിച്ചത്. അതേ സമയം വളരെ ദയനീയ തോൽവിയാണ് എസ്.എഫ്.ഐ. ഏറ്റുവാങ്ങിയത്. എസ്.എഫ് ഐ . എല്ലാ ജനറൽ സീറ്റിലും വൻ വിത്യാസത്തിലാണ്പരാജയപ്പെട്ടത്. എം.എസ്.എഫ്. പ്രസിഡന്റ്‌ പി.കെ.നവാസിന്റെ നേതൃത്തിൽ ഇത് രണ്ടാം തവണയാണ് എം.എസ്.എഫ്. മുന്നണി കാലിക്കറ്റ് സർവ്വകലാശാലയിൽ ഐതിഹാസികവിജയം നേടുന്നത്.

മറ്റ് ഭാരവാഹികൾ
ലേഡി വൈസ് ചെയർ പേഴ്സൺ : നാഫിയ ബിർറ.
ജോയിന്റ് സെക്രട്ടറി: അനുഷ റോബി
ജില്ലാ എസിക്യൂട്ടീവ് മെമ്പർമാർ :
പാലക്കാട് ജില്ല : ദർശന .എം
മലപ്പുറം: സൽമാനുൽ ഫാരിസ് ബിൻ അബ്ദുല്ല .
തൃശ്ശൂർ: അബിൻ അഗസ്റ്റിൻ
കോഴിക്കോട്: സഫ് വാൻ ഷമീം
വയനാട്: മുഹമ്മദ് സിനാൻ.കെ

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending