ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍(എന്‍.ഐ.എ.സി-എല്‍) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (ജനറലിസ്റ്റ്/ സ്‌പെഷ്യലിസ്റ്റ്) സ്‌കെയില്‍ ഒന്ന് തസ്തികയില്‍ 312 ഒഴിവുകളാണുള്ളത്.

കമ്പനി സെക്രട്ടറി-രണ്ട്, ലീഗല്‍-30, ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്-35, ജനറലിസ്റ്റ് -245 എന്നിങ്ങനെയാണ് ഒഴിവുകള്‍
.ാേഗ്യത-അപേക്ഷിക്കുന്ന വിഭാഗത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് അറുപത് ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. പ്രായം-ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കി 21നും 30നും മദ്ധ്യേ.

ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയുടേയും മെയിന്‍ പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2019 ജനുവരി 30 ന് ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടക്കും. 2019 മാര്‍ച്ച് രണ്ടിന് മെയിന്‍ പരീക്ഷ.

അപേക്ഷാഫീസ്: 600 രൂപ. (എസ്.സി, എസ്.ടി, വികലാംഗര്‍ 100 രൂപ). അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 26.