Connect with us

india

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍; കേരളത്തെ പാടെ അവഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്

Published

on

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചത്.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്. കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണുള്ളത്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്.

അതേ സമയം ഒന്നുപോലും കേരളത്തിലില്ല. മിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാരും ഔദ്യോഗികമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ ആവശ്യം അവഗണിക്കപ്പെട്ടു.

നേരത്തെ നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം തഴഞ്ഞിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. അതേ സമയം പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ലെന്നാണ് വാര്‍ത്തകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

on

ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ രാത്രി 10.49നാണ് സംഭവം. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അപകടം ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.

Continue Reading

india

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം: ഇന്റര്‍നെറ്റ് റദ്ദാക്കി, സ്‌കൂളുകള്‍ ഇന്ന് അടച്ചിടും

വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു

Published

on

ഇംഫാല്‍: രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്ന് വരെയാണ് വിലക്ക്.

വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ഇന്ന് അടച്ചിടും.

മെയ്തി, കുക്കി സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്.

Continue Reading

india

ബധിരയും മൂകയുമായ അഭിഭാഷക ആദ്യമായി സുപ്രീം കോടതിയില്‍ കേസ് വാദിച്ചു; പുതുചരിത്രം കുറിച്ച് സാറാ സണ്ണി

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്

Published

on

ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കണ്‍ട്രോള്‍ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ സംവാദത്തിന് അനുമതി നല്‍കുകയായിരുന്നു.

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. വ്യാഖ്യാതാവിന് നടപടി ക്രമങ്ങളില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയ ഡി വൈ ചന്ദ്രചൂഡ്, സാറക്കൊപ്പം റോയ് ചൗധരിക്കും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി നല്‍കുകയായിരുന്നു.

Continue Reading

Trending