എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരടക്കം പ്രതികള്‍ ഒളിവില്‍. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതികള്‍ 12നും 19നും വയസിനിടക്കു പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് പീഡനകഥ പുറത്താകുന്നത്. മിഠായി നല്‍കി പ്രതികള്‍ നിരന്തര പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. വീട്ടിലറിയിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.