kerala

അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

By webdesk13

October 21, 2023

ചേലേമ്പ്ര: കളിച്ച് കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

ചേലൂപ്പാടത്ത് ഇരമ്പലത്ത് പുറായി ഇ.പി. സുരയുടെ മകൻ അശ്വിനാണ് മരണപ്പെട്ടത്. അമ്മ വിനീത. മൂന്ന് വയസുകാരൻ അതുൽ കൃഷ്ണൻ സഹോദരനാണ്.