More
ബിന്‍ലാദന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയോടെ ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സാവാഹിരി പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസിന്റെ നീക്കം. ഹംസയുമായി ബന്ധപ്പെട്ടു രാജ്യത്തു നടക്കുന്ന എല്ലായിടപാടുകളും തടയാനാണ് നടപടി.
2011 ല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഹംസ അല്‍ഖ്വയ്ദയില്‍ സജീവമായത്. 2015 ല്‍ അല്‍ഖ്വയ്ദയില്‍ ഔദ്യോഗിക അംഗമായ ഹംസയ്ക്ക് മുപ്പതില്‍ താഴെയാണ് പ്രായം. കഴിഞ്ഞ ജൂലൈയില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ ബിന്‍ ലാദനെ വധിച്ച യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഹംസ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.
ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
kerala
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala2 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala1 day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം