ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.
ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്‍ പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.
കോർപ്പറേഷനിലേക്ക് ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.