Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Published

on

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading

Trending