kerala

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

By webdesk18

October 14, 2025

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കല്‍ സ്വദേശിനിയായ 62കാരി തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസ്സുകാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാലുപേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഈ മാസത്തില്‍ ഇതുവരെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.