ജമ്മുകാശ്മീരില്‍ ടെന്റിന്‍ തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം. ബിഎസ്എഫ് ജവാന്‍ ആയിരുന്നു. അതിര്‍ത്തിയില്‍ ഒറ്റയ്ക്ക് കാവല്‍നില്‍ക്കുന്ന ഒരു ടെന്റിന്‍ ആയിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാന്‍ വെച്ച് ഹീറ്ററില്‍ നിന്ന് തീപടര്‍ന്നതാകാം അപകടത്തിന് വഴിവച്ചത് എന്നാണ് പ്രാഥമിക നിഗമനം.

തീപിടിച്ചതിനെ തുടര്‍ന്ന് ടെന്റില്‍ നിന്ന് എടുത്തുചാടിയ അനീഷ് 15 അടിയോളം താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം.