Connect with us

kerala

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞുവീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാങ്ക് കവര്‍ച്ച; പ്രതി മോഷണ ശ്രമം നടത്തുന്നത് രണ്ടാം തവണ

മോഷണം നടത്തിയതിന് നാല് ദിവസം മുമ്പാണ് പ്രതി കവര്‍ച്ച ശ്രമം നടത്തിയത്.

Published

on

തൃശൂര്‍ ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതി നേരത്തെയും കവര്‍ച്ചക്കായി ബാങ്കിലെത്തിയെന്ന് മൊഴി. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെതായും പ്രതി റിജോ ആന്റണി പൊലീസിനോട് പറഞ്ഞു.

മോഷണം നടത്തിയതിന് നാല് ദിവസം മുമ്പാണ് പ്രതി കവര്‍ച്ച ശ്രമം നടത്തിയത്. എന്നാല്‍ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ടതോടെ പ്രതി തിരികെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയുടെ ഷൂ വിന്റെ നിറവും പ്രതിയുടെ ഹെല്‍മെറ്റുമാണ് നിര്‍ണായകമായത്. ഒമുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു കവര്‍ച്ച. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് എത്തിയത്. കൈയില്‍ ഫോണ്‍ കരുതിയില്ല.

എന്നാല്‍ പ്രതി പക്ഷേ ഹെല്‍മറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

അതേസമയം, കവര്‍ച്ച നടത്തിയത് കടംവാങ്ങിയ പണം തിരികെ കൊടുക്കാനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 15 രൂപ മോഷ്ടിച്ചതില്‍ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടംവാങ്ങിയവര്‍ക്ക് തിരികെ നല്‍കിയതായി പ്രതി പറഞ്ഞു.

Continue Reading

kerala

പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു

കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Published

on

പത്തനംതിട്ട മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

മഠത്തുംമൂഴി മേഖലയില്‍ കുറച്ചു ദിവസങ്ങളായി യുവാക്കള്‍ തമ്മില്‍ ലോഡിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റയാള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിനെ കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

 

Continue Reading

kerala

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ആശാ വര്‍ക്കര്‍മാര്‍

അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു

Published

on

ആശാ വര്‍ക്കര്‍മാരുടെ പിരിച്ചുവിടല്‍ ഉത്തരവ് മരവിപ്പിച്ചുവെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധമാണെന്ന് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 62 വയസ്സാണ് വിരമിക്കല്‍ പ്രായമെന്നും ഉത്തരവ് പിന്‍വലിക്കുന്നത് പരിഗണനയിലില്ലെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചിരുന്നതായും അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് സര്‍ക്കാരിന് ഉള്ളതെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രിയുടെ വാദം. ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത് രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിലുള്ളത്. നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്തവരായി ആശാ വര്‍ക്കര്‍മാര്‍ മാറിയെന്ന് സമരക്കാര്‍ പറയുന്നു.

Continue Reading

Trending