Connect with us

crime

അമ്മയും സുഹൃത്തും ചേര്‍ന്ന് ഒന്നര വയസ്സുകാരനെ മര്‍ദിച്ചത് ഒന്നര മാസത്തോളം; അസ്ഥിക്ക് പൊട്ടല്‍

കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ ഒപ്പമാണ് താമസിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല.

ഇവരുടെ ഒപ്പമാണ് കൃഷ്ണജിത്തും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. ആ സമയം ബിജുവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ പേരക്കുട്ടിയെ സ്വീകരിച്ചില്ലെങ്കിലും സുഹൃത്ത് നിര്‍ബന്ധിച്ച് കുട്ടിയെ ഏല്‍പ്പിച്ച് പോയി.

വൈകുന്നേരം വീട്ടുകാരെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് പരുക്കുകള്‍ കണ്ടത്. കുട്ടിയുടെ ഒരു കൈ മുകളിലേക്ക് ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്നില്ലെന്നും തിരിച്ചറിഞ്ഞ വീട്ടുകാര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

പരിശോധനയില്‍ കുട്ടിയെ ചൂരല്‍ വച്ച് അടിച്ചതാണെന്നും കൈക്ക് സാരമായ പരുക്കുണ്ടെന്നും കണ്ടെത്തി. അമ്മയുടെ സുഹൃത്തായ പ്രതി അരൂര്‍ സ്വദേശിയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending