kerala
ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 22ന് ആണ് രാമന് മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.
kerala
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്
ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.
പ്രവര്‍ത്തന ചെലവിലെ വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും സ്വകാര്യ ബസ് മേഖലയെ വളരെയേറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ക്ക് ഒരുവിധ ആനുകൂല്യങ്ങളും നല്‍കാതെ കെ.എസ്.ആര്.ടി.സിയെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ, ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബസുടമകള്‍ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ തീരുമാനം പിന്‍വലിക്കണമെനനും ബസുടമകള്‍ ആവശ്യപ്പെട്ടു.
14 വര്‍ഷമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റി രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് അനുസരിച്ച് 50 ശതമാനമായി നിശ്ചയിക്കണമെന്നും കണ്സഷന് കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
അതേസമയം ബസുടമകളില്‍നിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാന്‍ വഴി ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി.പി.എസ്, സ്പീഡ് ഗവേണര്‍, സെന്‍സര്‍ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങള്‍ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഓര്ഗനൈസേഷന് ഭാരവാഹികളായ ടി. ഗോപിനാഥന്, എ.എസ്. ബേബി, ഫെഡറേഷന് ഭാരവാഹികളായ കെ. സത്യന്, സുധാകരന്, കെ.ബി.ടി.എ ഭാരവാഹികളായ ഗോകുലം ഗോകുല്‍ദാസ്, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
kerala
പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്.

പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്. അടുത്ത ദിവസം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷന് കൂടി നല്കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുക. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളടത് 91 പേരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.
അതേസമയം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കര്‍ശന സുരക്ഷ തുടരുകയാണ്. കണ്ടൈന്‍മെന്റ് സോണായ ഇവിടെ പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.
kerala
പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

തൃശൂര്‍ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അതേസമയം പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും എന്നാണ് നിഗമനം.
ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിനുമാണ്. ഭവിന് കുഞ്ഞിന്റെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അനീഷ ഭാവിയില്‍ തന്നെ ഒഴിവാക്കിയാല്‍ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിന് കരുതിയിരുന്നത്. ഫോണ്‍ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തി. രണ്ടാമത്തെ എഫ്ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിക്കുകയും പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിക്കുയും ചെയ്തു. തുടര്‍ന്ന് ഭവിന് കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നും എഫ്ഐആറില്‍ പറയുന്നു.
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്
-
kerala3 days ago
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
-
kerala3 days ago
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala2 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത