Connect with us

crime

കണ്ണൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം

പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Published

on

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവുപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂരിന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് ക്ലാസിലെത്തിയ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.

പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് ക്ലാസിലെ മറ്റ് 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

പെപ്പര്‍ സ്‌പ്രേ ശ്വസിച്ചതിനെ തുടര്‍ന്ന് കണ്ണിലും മൂക്കിലും ചെവിയിലുമൊക്കെ നീറ്റല്‍ അനുഭവപ്പെടുകയും വിദ്യാര്‍ഥികള്‍ തളര്‍ന്നുവീഴുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. എന്തുകൊണ്ടാണ് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതെന്ന കാര്യം വ്യക്തമല്ല.

ഇതേക്കുറിച്ച് വിദ്യാര്‍ഥിയില്‍നിന്ന് അധ്യാപകര്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

crime

നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

Published

on

സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സൂത്രധാരനടക്കം 3 പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാര്‍. ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങിയ ദബോല്‍ക്കറെ വെടിവച്ച് കൊന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേര്‍ മാത്രം കുറ്റക്കാര്‍. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിര്‍മൂലെന്‍ സമിതി നരേന്ദ്ര ദബോല്‍ക്കല്‍ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു.

ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോല്‍ക്കറെ കൊന്നാല്‍ അദ്ദേഹത്തിന്ര്‍റെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ര്‍റെ കണക്ക് കൂട്ടല്‍. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി.

ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കര്‍ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവര്‍ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.

 

Continue Reading

crime

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Published

on

തൃശൂരില്‍ ഹെല്‍മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

പ്രദേശവാസികള്‍ തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് മറ്റൊരാള്‍ എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്‍മെറ്റെടുത്തയാളുടെ എയര്‍പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.

രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്‍ദിച്ചത്. പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതും. പരിക്കേറ്റ അശ്വിന്‍, ജിതന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Continue Reading

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

Trending