Connect with us

kerala

ഭിന്നശേഷിക്കാരൻ ഉപയോഗിക്കുന്നത് മുച്ചക്രവാഹനം; ചിത്രത്തിൽ ഇരുചക്ര സ്കൂട്ടർ, നമ്പർ മാറി വീണ്ടും പിഴ നോട്ടിസ്

അധികൃതരെ ബന്ധപ്പെട്ടെങ്കിലും പിഴയടക്കണമെന്ന നിർദേശമാണു ലഭിച്ചത്

Published

on

വാഹന നമ്പർ മാറി റോഡ് ക്യാമറയിൽനിന്നുള്ള പിഴ സന്ദേശം വീണ്ടും. മുക്കത്തെ പെട്രോൾ പമ്പ് ജീവനക്കാരനായ ചീക്കോട് സ്വദേശി മുണ്ടക്കൽ മുഹമ്മദ് അസ്‌ലമിനാണ് ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴയിട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.

മലപ്പുറം ഭാഗത്തുനിന്ന് ഹെൽമറ്റില്ലാതെ ഫോൺ ഉപയോഗിച്ച് സ്കൂട്ടർ ഓടിച്ചുപോകുന്ന യുവാവിന്റെ ചിത്രമാണ് ചെലാനിലുളളത്. ഭിന്നശേഷിക്കാരനായ അസ്‌ലം മുച്ചക്രവാഹനമാണ് ഉപയോഗിക്കുന്നത്. ചിത്രത്തിലുള്ളത് സാധാരണ സ്കൂട്ടറാണ്. മലപ്പുറം ഭാഗത്ത് യാത്രചെയ്തിട്ടുമില്ല.

അധികൃതരെ ബന്ധപ്പെട്ടെങ്കിലും പിഴയടക്കണമെന്ന നിർദേശമാണു ലഭിച്ചത്. തെറ്റായി നമ്പർ രേഖപ്പെടുത്തിയതാവും കാരണമെന്നാണു കരുതുന്നത്. ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന നിലപാടിലാണ് അസ്‌ലം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം

പ്രചരണത്തിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍

Published

on

തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചാരണം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്‌പ്രേ തുടങ്ങിയവ കാണിച്ച് ഇതൊക്കെ കേരള സര്‍ക്കാര്‍ കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ദുയൂഫുല്‍ ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാര്‍ക്ക് കൊടുത്തതാണിത്. ഇന്ത്യാ ഗവണ്‍മെന്റോ കേരള ഗവണ്‍മെന്റോ സൗദി ഗവണ്‍മെന്റോ ഇങ്ങനെയൊരു സമ്മാനം കൊടുക്കുന്നില്ല. പിണറായിസം തുടരും എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ നിര്‍മ്മിതി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സി.പി.എം സൈബര്‍ ഹാന്‍ഡിലുകളാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

india

അബ്ദുല്‍ റഹ്മാന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Published

on

മംഗളൂരു ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് (29) യാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശിയും പള്ളി കമ്മറ്റി സെക്രട്ടറിയുമായ അബ്ദുല്‍ റഹ്മാനെ ഇരക്കൊടിയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Continue Reading

Trending