kerala

കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

By webdesk17

September 15, 2025

കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം നടന്നത്. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍.