Connect with us

india

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മമ്പുറം സ്വദേശിയായ യുവാവ് മരിച്ചു

ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടം

Published

on

കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മമ്പുറം സ്വദേശി ഇസ്മയില്‍ പാണഞ്ചേരി (38) ആണ് മരിച്ചത്. മധുക്കരയിലെ ഒരു ടീഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

പിതാവ് : അബൂബക്കര്‍, മാതാവ്: ഇത്തിക്കുട്ടി. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: ഫാത്വിമ ഫിദ, മുഹമ്മദ് അബ്‌റാര്‍, ഫാത്വിമ ഫെല്ല. മയ്യിത്ത് ഇന്ന് വൈകിട്ട് മമ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

crime

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ ‘സങ്കി പ്രിന്‍സ്’ അറസ്റ്റില്‍

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു.

Published

on

തമിഴ്‌നാട്ടില്‍ സമൂഹമാധ്യമത്തിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ പ്രവിന്‍ രാജിനെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിന്‍രാജ് ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് പൊലീസ് പ്രവിന്‍രാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.കരൂര്‍ കോണ്‍ഗ്രസ് കമിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് തന്റെ വസതിയില്‍ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചെന്നും പ്രവിന്‍രാജ് ആരോപിച്ചു.

അതേസമയം, കരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജ്യോതിമണി പ്രവിന്‍രാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

Continue Reading

india

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകം; ആറുപേര്‍ അറസ്റ്റില്‍

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.

Published

on

മണിപ്പൂരില്‍ മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ 6 പേര്‍ അറസ്റ്റില്‍. 4 സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി 2 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Continue Reading

Trending