News

ഹെലികോപ്ടര്‍ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം

By Chandrika Web

July 27, 2022

ലണ്ടന്‍: ഗ്രീസില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ്് യുവാവിന് ഹെലികോപ്ടര്‍ ബ്ലേഡുകള്‍ തട്ടി ദാരുണാന്ത്യം. ഏതന്‍സിലെ ഒരു സ്വകാര്യ വിമാനത്താവളത്തിലാണ് സംഭവം. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രൊപ്പല്ലര്‍ കറങ്ങുന്നുണ്ടെന്നും അറിയാതെ ജാക്ക് ഫെന്റന്‍ എന്ന 21കാരന്‍ ഹെലികോപ്ടറിന്റെ പിന്നിലെത്തുകയായിരുന്നു. ബ്രിട്ടനിലേക്ക് മടങ്ങുന്നതിനാണ് യുവാവും മാതാപിതാക്കളും അടങ്ങുന്ന സംഘം വിമാനത്താവളത്തിലെത്തിയത്. ജാക്കിന്റെ മാതാപിതാക്കള്‍ മറ്റൊരു ഹെലികോപ്ടറില്‍ വിമാനത്താവളത്തിന് എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടം. അവര്‍ ദൃശ്യം കാണാതിരിക്കാന്‍ പൈലറ്റ് ഹെലികോപ്ടര്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനെയും രണ്ട് ഗ്രൗണ്ട് ടെക്‌നീഷ്യന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.