ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യയുടെ നിയമകാര്യപ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍.

കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് പേരുവെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ സീനിയര്‍ കോര്‍പ്പറേറ്റ് കോണ്‍സല്‍ അവധിയില്‍ പ്രവേശിച്ചു.