ഹൈദരാബാദ്: മുസ്‌ലിം ലീഗ് തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

മുസ്‌ലിം ലീഗിന് കാര്യമായ വേരോട്ടമില്ലാത്ത മേഖലയായിരുന്നിട്ടും ദേശീയസംസ്ഥാന വിഷയങ്ങളില്‍ തന്റേതായ ഇടപെടലുകള്‍ നടത്തി പാര്‍ട്ടിക്ക് വേണ്ടത്ര
അസ്ഥിത്വം വിളിച്ചറിയിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു.