kerala

അഭിലാഷ് ഡേവിഡിനെ സർവീസിൽനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച കാരണം കാണിക്കൽ നോട്ടീസ് പുറത്ത്

By webdesk18

October 24, 2025

ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച അഭിലാഷ് ഡേവിഡിനെതിരായ നടപടിയില്‍ കമ്മീഷണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പുറത്ത്. അഭിലാഷ് ഡേവിഡിന് ലഭിച്ച പീഡന പരാതിയില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും ഉണ്ടായതായും കണ്ടെത്തല്‍.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ സി.എച്ച് നാഗരാജു ആയിരുന്നു സര്‍വീസില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ അഭിലാഷ് ഡേവിഡിനെ സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായാണ് നീക്കം ചെയ്തത്.

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിനെ മര്‍ദിച്ചതില്‍ കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡിനെതിരെ കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. ഷാഫിയെ മര്‍ദിക്കുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും താന്‍ ധരിച്ചത് കാക്കി ഹെല്‍മെറ്റ് ആണെന്നും കറുത്ത ഹെല്‍മെറ്റ് ധരിച്ചയാളാണ് ഷാഫിയെ മര്‍ദിച്ചതെന്നും സിഐയുടെ വാദം. എന്നാല്‍ കാക്കി ഹെല്‍മറ്റിട്ട പൊലീസുകാരന്‍ ഷാഫിയെ മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫിയുടെ തൊട്ടുമുന്നില്‍ നില്‍ക്കുന്ന കാക്കി ഹെല്‍മെറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അഭിലാഷ് ഡേവിഡ് ആണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇയാള്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും ഷാഫി ആരോപിച്ചിരുന്നു.